നെടുമങ്ങാട് സർക്കാർ കോളേജിൽ ഗണിതശാസ്ത്രം, സംസ്കൃതം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പിഎച്ച്ഡി, എംഫിൽ, കോളെജുകളിലെ അദ്ധ്യാപന പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ട്രേറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ചുവടെ നിർദ്ദേശിച്ചിരിക്കുന്ന തീയതികളിൽ കോളെജിൽ നേരിട്ടു ഹാജരായി ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
ഇൻറർവ്യൂ തീയതി :- സംസ്കൃതം- 02.06.2022 വ്യാഴം 10.30 AM
ഇംഗ്ലീഷ് – 02.06.2022 വ്യാഴം 11.30 AM
ഗണിതശാസ്ത്രം – 03.06.2022 വെള്ളി 11.00 AM
സ്റ്റാറ്റിസ്റ്റിക്സ് – 03.06.2022 വെള്ളി 3.00 PM